അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജനത്തിരക്കേറി
ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തജനത്തിരക്കേറി. 19 വരെയാണ് യജ്ഞം. കാഞ്ഞങ്ങാട് ആനന്ദാശ്രമം ഭാഗവത ധർമപീഠം അധ്യക്ഷൻ പെരികമന ശ്രീധരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ചാത്തന്നൂർ സനാതനൻ നമ്പൂതിരി (പാരായണം), തേവലപ്പുറം വാസുദേവൻ നമ്പൂതിരി (പൂജ) എന്നിവരാണ് സഹ ആചാര്യൻമാർ. ഒന്നാം ദിവസമായ ശനിയാഴ്ചമുതൽ ഏഴാം ദിവസമായ വെള്ളിയാഴ്ചവരെ രാവിലെ വിഷ്ണു സഹസ്രനാമ പാരായണം ഉണ്ടാകും. വരാഹാവതാരം, ഋഷഭാവതാരം, ഭദ്രകാളി പ്രാദുർഭാവം, സരസിംഹാവതാരം പ്രഹ്ളാദസ്തുതി. ശ്രീകൃഷ്ണാവതാരം, രുക്മിണീസ്വയംവരം, സന്താനഗോപാലം, ഹംസവതാരം, എന്നിവയാണ് പ്രധാന പാരായണം. സപ്താഹദിനങ്ങളിൽ രാവിലെ സഹസ്രനാമ പാരായണത്തിന് ശേഷം സമൂഹപ്രാർഥന, ഗ്രന്ഥനമസ്കാരം എന്നിവയുമുണ്ട്. 17-ന് വൈകിട്ട് നാലിന് രുക്മിണീസ്വയംവര ഘോഷയാത്ര നടക്കും.