UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് സെന്റർ ജാഥയും ധർണയും സംഘടിപ്പിച്ചു
കണ്ണൂർ : പാപ്പിനിശ്ശേരി പഞ്ചായത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഹെൽത്ത് സെന്റർ അവഗണനക്കും പോരായ്മകൾക്കു മെതിരെ പ്രതിഷേധ ജാഥയും ധർണയും സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി CHC ക്ക് മുന്നിൽ നടന്ന ധർണ്ണ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി എച്ച് അബ്ദുൽസലാം, കെ രവീന്ദ്രൻ, നൗഷാദ് ബ്ലാത്തൂർ, സി പി റഷീദ്, മാണിക്കര ഗോവിന്ദൻ, ജാഫർ മാങ്കടവ്,ഒ കെ മൊയ്തീൻ, പൂക്കോട്ടി കുമാരൻ, പി പി ജയപ്രകാശ്, എം സി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു