യൂത്ത് ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പുതിയങ്ങാടി ഫിഷറീസ് ഓഫീസ് ഉപരോധിച്ചു
കണ്ണൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലീം യൂത്ത് ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പുതിയ ങ്ങാടി ഫിഷറീസ് ഓഫീസ് ഉപരോധിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്തെ മണൽത്തിട്ട ഉടൻ നീക്കുക, അശാസ്ത്രീയ പുലിമുട്ട് നിർമ്മാണം നിർത്തി പ്രവൃത്തി കാര്യക്ഷമമാക്കുക. ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫിഷറീസ് ഓഫീസ് ഉപരോധിച്ചത്.. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ഉപരോധത്തിന് ശേഷം നടന്ന ചർച്ചയ്ക്കിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.ജംഷീർ ആലക്കാട് അധ്യക്ഷത വഹിച്ചു. ഹാരീസ് മാറ്റൂൽ, എസ് കെ പി സക്കറിയ, എസ് യു റഫീക്,സമദ് ചൂട്ടാട്,സൈനുൽ ആബിദ്, കെ വി റിയാസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മത്സ്യബന്ധന ബോട്ടുകളാണ് മണൽത്തിട്ടയിൽ തട്ടി അപകടത്തിൽ പ്പെട്ടത് നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും മരണങ്ങൾ ഉൾപ്പെടെ സംഭവിക്കുകയും ചെയ്തിരുന്നു.