പാതിവില തട്ടിപ്പിൽ പ്രമോട്ടർമാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണം; ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്
കണ്ണൂർ : പാതിവില തട്ടിപ്പിൽ സിപിഎം കാരായ പ്രമോട്ടർമാർക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാവണ മെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്.പദ്ധതിയുടെ കോർഡിനേറ്ററും സി പി എം കാരനുമായ അമ്പൻ മോഹനന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറാവുന്നി ല്ലെന്നും അദ്ദേഹം പറഞ്ഞു. വളപട്ടണം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ തട്ടിപ്പിനിരയായ വരെ മൂന്ന് ദിവസമാണ് കേസെടുക്കാതെ മാറ്റി നിർത്തിയത്. ജില്ലയിലെ പോലീസിന്റെ ഒത്താശയോടെ യാണ് ഇത് നടക്കുന്നത്. സീഡ് സൊസൈറ്റിയുടെ പൊതുയോഗം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തത് കെ വി സുമേഷ് എംഎൽഎ യാണ്. പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി കെ പ്രമീളയും കെ സി ജിഷയുമാണെന്ന് ഡിസിസി യിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇരയായവർക്ക് നീതി ലഭിക്കാനുള്ള നിയമ സഹായം കോൺഗ്രസ് നൽകും. ഇതിനായി ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ നിയമ സഹായക്യാമ്പ് നടത്തുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. പത്രസമ്മേളനത്തിൽ ടി ഒ മോഹനൻ, ടി ജയകൃഷ്ണൻ, മനോജ്കുമാർ കൂവേരി, രാഹുൽ കായക്കൽ എന്നിവരും പങ്കെടുത്തു.