മാടായി പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളുടെ സംഗമം മാടായി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്നു
കണ്ണൂർ : മാടായി പഠന കേന്ദ്രത്തിലെ തുല്യതാ പഠിതാക്കളുടെ സംഗമം മാടായി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ നടന്നു. സംഗമം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഠനനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തുല്യത പഠിതാക്കൾ. നഷ്ടപ്പെട്ട് പോയ സ്കൂൾ കാലം തിരിച്ച് പിടിക്കുകയാണ് ഇവർ. 65 വയസ്സ് വരെ പ്രായമുളളവരുണ്ട് പത്താം ക്ലാസ്സിൽ വിജയം നേടിയരുടെ സംഗമത്തിൽ. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവരും കൂട്ടത്തിലുണ്ട്. പഠനത്തോടൊപ്പം സർഗ്ഗവാസനകൾ തെളിയിക്കാനുള്ള അവസരം കൂടിയായി മാറി തുല്യത പഠിതാക്കളുടെ സംഗമം. ചടങ്ങിൽ വെച്ച് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ഒപ്പം അധ്യാപകരെയും ആദരിച്ചു. കെ ഗീത അധ്യക്ഷത വഹിച്ചു. എച് എം ഹൈമ, പി രവി, ടി വിനോധ്, കെ വി സന്തോഷ് കുമാർ, പി നാജിയ, കെ എ ഗ്രീഷ്മ, കെ പി സനിത, നിഷ അലോക്യൻ തുടങ്ങിയവർ സംസാരിച്ചു.