തെയ്യം കലാകാരൻ പരിയാരം കേളു പണിക്കർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു
തളിപ്പറമ്പ : ഉത്തര കേരള മലയൻ സമുദായോദ്ധാരണ സംഘം മാടായി ശാഖയുടെ ആഭിമുഖ്യത്തിൽ തെയ്യം കലാകാരൻ പരിയാരം കേളു പണിക്കർ അനുസ്മരണ സംഗമം സംഘടിപ്പിച്ചു. കവിയും പ്രഭാഷകനുമായ രാമകൃഷ്ണൻ കണ്ണോം ഉദ്ഘാടനം ചെയ്തു. കൊട്ടില സർഗ്ഗചേതന ഗ്രന്ഥാലയം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് സുധൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ: എം വി കണ്ണൻ, വി വി വിജയൻ, എ ആർ പത്മനാഭൻ വിജയൻ നടുവലത്ത്, പി എം കൃഷ്ണപ്രഭ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പണിക്കർ സ്വാഗതവും വി സി ഉണ്ണിപണിക്കർ നന്ദിയും പറഞ്ഞു.