പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിയമബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തളിപ്പറമ്പ : പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം, പട്ടുവം ഗ്രാമ പഞ്ചായത്ത്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിയമബോധവൽ ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഡോ: അരുൺശങ്കർ അധ്യക്ഷത വഹിച്ചു. അഡ്വ: ബിനിതബാ ബു ക്ലാസ്സെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സ്വാഗതവും എം എൽ എസ് പി നേഴ്സ് നീന നന്ദിയും പറഞ്ഞു.