കെ ആർ നാരായണൻ്റെ 19-ആം ചരമ വാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു
കണ്ണൂർ : മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ 19-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. നേതാക്കളായ വി വി പുരുഷോത്തമൻ, കെ പ്രമോദ്, അഡ്വ.റഷീദ് കവ്വായി, ടി ജയകൃഷ് ണൻ, വിജയൻ കൂട്ടിനേഴത്ത്, കാട്ടാമ്പള്ളി രാമചന്ദ്രൻ, ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു