തളിപ്പറമ്പ നഗരസഭ 2025-26 വാർഷിക പദ്ധതി; അങ്കണവാടികൾക്ക് ടീവി പദ്ധതി വിതരണോദ്ഘാടനം നടന്നു
തളിപ്പറമ്പ : തളിപ്പറമ്പ നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട അങ്കണവാടികൾക്ക് ടീവി പദ്ധതിയുടെ വിതരണോദ്ഘാടനം ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു നഗരസഭാ കൗൺസിൽമാരായ ഗോപിനാഥൻ, ഷൈനി പി വി നഗരസഭാ സെക്രട്ടറി കെ പി സുബൈർ റവന്യൂ ഇൻസ്പെക്ടർ വേണുഗോപാലൻ യു ICDS സൂപ്പർ വൈസർ സ്മിത കെ കുന്നിൽ തുടങ്ങിയവർ പങ്കെടുത്തു. വൈരാം കൊട്ടം, പ്ലാത്തോട്ടം അംഗനവാടി സെന്ററിലെ ജീവനക്കാർ TV ഏറ്റുവാങ്ങി.