ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേന; വസുധ ക്ലസ്റ്റർ ആന്തൂർ വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു
കണ്ണൂർ : ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേനയുടെ വാർഡ് 13 മുതൽ 19 വരെയുള്ള വസുധ ക്ലസ്റ്റർ ആന്തൂർ വയലിൽ നടത്തിയ നെൽകൃഷി വിളവെടുത്തു.നഗരസഭചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. നഗരസഭയുടെ മറ്റു ക്ലസ്റ്ററുകളിലേക്ക് ഈ പ്രവർത്തനം വ്യാപിപ്പിക്കുവാൻ പദ്ധതി തയ്യാറാക്കുമെന്ന് ചെയർമാൻ പറഞ്ഞു. ആന്തൂർ വയലിലെ ഒരേക്കറോളം സ്ഥലത്ത് ആന്തുർ കൃഷി ഓഫീസിൻ്റെ സഹകരണ ത്തോടെ അത്യുല്പാദന ശേഷിയുള്ള മണിരന്തം വിത്താണ് കൃഷിക്കുപയോഗി ച്ചത്. വികസന സ്ഥിരം സമിതി അധ്യക്ഷൻ പ്രേമരാജൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി പി.എൻ. അനീഷ്, അസി. കൃഷി ഓഫീസർ വിജയകുമാരി, പി.വി. മുരളി, ഹരിത കർമ്മ സേന സെക്രട്ടറി ടി.വി. സുമ, എം. സിന്ധു എന്നിവർ ചടങ്ങിൽ സംസാരിച്ചു. അടുത്ത ഘട്ടമായി ഈ കൃഷിഭൂമി ചെറുപയർ, വൻപയർ കൃഷി ഉടൻ തന്നെ ആരംഭിക്കും