കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം നിയോജക മണ്ഡലം സമ്മേളനം നടന്നു
കണ്ണൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർമ്മടം നിയോജക മണ്ഡലം സമ്മേളനം ചക്കരക്കൽ സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ നടന്നു. രാജീവൻ ചിരുകണ്ടോത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് രാജീവൻ ചിരുകണ്ടോത്ത് പതാക ഉയർത്തി. ചക്കരക്കൽ ആശുപത്രി പരിസരത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ചൂളയിൽ സമാപിച്ചു. തുടർന്ന് നിയോജക മണ്ഡലം വനിതാ ഫോറത്തിൻ്റെ തിരുവാതിരക്കളി അരങ്ങേറി. കെ.ഒ.സുരേന്ദ്രൻ, കെ.വി.ജയരാജൻ, രവീന്ദ്രൻ കോയ്യോടൻ, വി.വി.ഉപേന്ദ്രൻ മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, യു.കെ. ബാലചന്ദ്രൻ തുടങ്ങിയവർ പ്രസംസിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എം.ദിനേശൻ അധ്യക്ഷത വഹിച്ചു.