നവീൻ ബാബുവിൻ്റെ മരണം; കേരള എൻ ജി ഒ സംഘ് കണ്ണൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : നവീൻ ബാബുവിൻ്റെ മരണത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ സംഘ് കണ്ണൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ബി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി സത്യസന്ധനും നീതിമാനുമായ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മരണത്തിൽ ഒരു അനുശോചനം പോലും രേഖ പ്പെടുത്താതെ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെ ന്ന് B M S സംസ്ഥാന പ്രസിഡന്റ് അഡ്വ പി മുരളിധരൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് RK പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എം നാരായണൻ, കെ ബാബുരാജ്, കെ ഗോപാലകൃഷ്ണൻ, കെ കെ സന്തോഷ്, പി കെ ഷാജി എന്നിവർ സംസാരിച്ചു