സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മളനം സമാപിച്ചു
പാപ്പിനിശ്ശേരി : സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സമ്മളനം സമാപിച്ചു. പാപ്പിനിശ്ശേരി ഹാജി റോഡ് ബോട്ട്ജെട്ടിക്ക് സമീപം നടന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി കരിക്കൻ കുളം കേന്ദ്രീകരിച്ച് റെഡ് വളണ്ടിയർ മാർച്ചും, ബഹുജന പ്രകടനവും, നടന്നു. ഹാജി റോഡ് കൊടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം ലോക്കൽ കമ്മറ്റി അംഗം കെ.വി.രമേശന്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം കെ. സന്തോഷ് ഉൽഘാടനം ചെയ്തു. പി.ഗോവിന്ദൻ, കെ.പി.രാജൻ, വി.വി. പവിത്രൻ, എ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സി.പി.ഐ.എം. പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറിയായി പി.വി. മോഹനനെ വീണ്ടും തിരഞ്ഞെടുത്തു.