ദിശ 2025″ ഉന്നത വിദ്യാഭ്യാസ എക്സ്പോ തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉദ്ഘാടനം നടന്നു
തലശ്ശേരി : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻറ് അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ “ദിശ 2025” ഉന്നത വിദ്യാഭ്യാസ എക്സ്പോ തലശ്ശേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സബ് കലക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് എൻ.സി മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ ഷാജി ഫിലിപ്പ് സ്വാഗതം പറഞ്ഞു. കരിയർ ഗൈഡൻസ് ആൻ്റ് അഡോള സെൻ്റ് കൗൺസിൽ സംസ്ഥാന കോ ഓഡിനേറ്റർ ഡോ. അസീം സി. എം. മുഖ്യ പ്രഭാഷണം നടത്തി. തലശ്ശേരി വിദ്യാഭ്യാസ ജില്ല കൺവീനർ സി.മനീഷ് പദ്ധതി വിശദീകരിച്ചു.സ്ക്കൂൾ മാനേജർ ഫാദർ ബെന്നി മണപ്പാട്ട്, തലശ്ശേരി എ.ഇ.ഒ ഇ.പി സുജാത, ഹെഡ്മാസ്റ്റർ സി.ആർ ജെൻസൻ, സി.ജി.എ.സി ജില്ലാ കോർഡിനേറ്റർ, ആർ.റീജ, ജോയിൻ്റ് കോർഡിനേറ്റർ, എം.രാജേഷ്, ഹെൻറി ആൻ്റണി, കെ. അബ്ദുൽ ഷുക്കൂർ, എന്നിവർ സംസാരിച്ചു.ഫെസ്റ്റ് നാളെ (8) ന് സമാപിക്കും.
വൈജ്ഞാനിക മേഖലയിലെ നൂതന ആശയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥി കേന്ദ്രീകൃതമായ സെമിനാറുകൾ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളുടെ സ്റ്റാളുകൾ, അഭിരുചി പരീക്ഷകൾ, വിദ്യാർത്ഥികളുടെ പേപ്പർ പ്രസൻ്റേഷൻ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. സംരംഭകത്വം, ന്യൂ ട്രെൻഡ്സ് ഇൻ കരിയർ, വിദേശ പഠനം, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, സിവിൽ സർവീസ്, എൻട്രൻസ് പരീക്ഷകൾ, പൊതുമേഖലയി ലെ തൊഴിൽ സാധ്യതകൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ ചർച്ചകൾ എന്നിവ നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ പതിനഞ്ച് സ്റ്റാളുകൾ, ഇരുപത്തിയഞ്ചോ ളം പൊതുമേഖലാ സ്ഥാപനങ്ങൾ ദിശയിൽ പങ്കെടുക്കുന്നു. ജില്ലയിലെ 56-ൽപ്പരം സ്കൂളുകളിൽ നിന്നായി 5000-ൽ അധികം കുട്ടികളും, പൊതുജങ്ങളും പങ്കെടുക്കുന്നുണ്ട്.