പൊന്ന്യം സ്രാമ്പിയിൽ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി എക്സൈസ് പിടിയിൽ
തലശ്ശേരി : തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജും സംഘവും ചേർന്ന് പൊന്ന്യം സ്രാമ്പിയിൽ വച്ച് പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൾ അലീം എന്നയാളെ 1.825 കിലോ ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു ഒരു NDPS കേസ് എടുത്തു. പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ( Gr) സന്തോഷ് , പ്രിവൻ്റീവ് ഓഫീസർ ( Gr) സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശില്പ എന്നിവർ ഉണ്ടായിരുന്നു.