ചെങ്കൽ വ്യവസായ അസോസിയേഷൻ കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി
കണ്ണൂർ : ചെങ്കൽ വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്കൽ പണകൾ നിർത്തിവച്ച് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. സി.ഐ.ടി.യു. കണ്ണൂർ ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.
ചെങ്കൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എം. പി. മനോഹരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് നടപ്പുറം സ്വാഗതവും ജില്ലാ ട്രഷറർ കെ.പി. അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. ചെറുകിട വ്യവസായം സംരക്ഷിക്കുക, റോയൽറ്റി കുറയ്ക്കുക, വാഹനങ്ങൾ വഴി തടയുന്നത് അവസാനിപ്പിക്കുക, പരിസ്ഥിതി അനുമതി പെട്ടെന്ന് അനുവദിച്ചു തരിക, തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. കെ. മണികണ്ഠൻ, കെ. പി. ബാലകൃഷ്ണൻ, പി.വി. കുഞ്ഞിരാമൻ സംസാരിച്ചു.