കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ല സമ്മേളനം നടന്നു
കണ്ണൂർ : കേരളാ അറബിക് ടീച്ചേർസ് ഫെഡറേഷൻ തളിപ്പറമ്പ് സൗത്ത് ഉപജില്ല സമ്മേളനം പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ച് നടന്നു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ കെ.പി അധ്യക്ഷത വഹിച്ചു. മുസ്തഫ കോടിപ്പോയിൽ മുഖ്യപ്രഭാഷണം നടത്തി.സഹീർ പി.വി പ്രമേയ പ്രഭാഷണം നടത്തി. ഹബീബ് സി, എം അബ്ദുൽ അസീസ്, ആറ്റക്കോയ തങ്ങൾ, ശുക്കൂർ കണ്ടക്കൈ, മുബശിർ എം തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം,വനിതാ സമ്മേളനം,ഇശൽ വിരുന്ന് എന്നിവയും നടന്നു.