വനിതാ സാഹിതി അഞ്ചരക്കണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷര സരണി ഉദ്ഘാടനവും പി ഭാസ്കരൻ അനുസ്മരണവും നടന്നു
കണ്ണൂർ : വനിതാ സാഹിതി അഞ്ചരക്കണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷര സരണി ഉദ്ഘാടനവും പി ഭാസ്കരൻ അനുസ്മരണവും ഏച്ചൂർ നെഹ്റു പാർക്കിൽ വെച്ച് നടന്നു. എടക്കാട് വനിതാ സാഹിതി സെക്രട്ടറി കെ. ഗീത ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാ എഴുത്തുകാരെ മുൻ നിരയിലേക്ക് കൊണ്ടു വരിക എന്നതാണ് പരിപാടി യുടെ ലക്ഷ്യം. അഞ്ചരക്കണ്ടി വനിതാ സാഹിതി സെക്രട്ടറി മീര കോയ്യോട് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് ആർ. ബിന്ദു സ്വാഗതം പറഞ്ഞു. എഴുത്തുകാരികളായ – കെ.എസ്. മിനി ടീച്ചർ, പ്രേമജ ഹരീന്ദ്രൻ, അബുജം കടമ്പൂര്, ടി.വി. വിലാസിനി ടീച്ചർ എന്നിവരെ ചടങ്ങിൽ പരിചയപ്പെടുത്തി. പി. ഭാസ്കരൻ സ്മരണാഞ്ജലിയുടെ ഭാഗമായി അനുസ്മരണവും ഭാസ്കരൻ മാഷ് രചിച്ച ചലചിത്ര ഗാനങ്ങളുടെ ഗാനാലാപനവും നടന്നു. വനിതാ സാഹിതി സംസ്ഥാന ട്രഷറർ കെ.കെ. ലതിക, കൗൺസിലർ കെ.പ്രദീപൻ, സതീശൻ മോറായി, കെ. സരസ്വതി ടീച്ചർ, ടി.കെ. ബിന്ദു, തുടങ്ങിയവർ സംസാരിച്ചു