കാഴ്ച പരിമിതരായ കുട്ടികൾക്കായി പഴയങ്ങാടി ഏഴിലത്ത് സംഘടിപ്പിച്ച സംസ്ഥാന ചെസ് മത്സരം ശ്രദ്ധേയമായി
പഴയങ്ങാടി : അകക്കണ്ണിൽ കരുക്കൾ നീക്കി വിദ്യാർത്ഥികൾ. കാഴ്ച പരിമിതരായ കുട്ടികൾക്കായി പഴയങ്ങാടി ഏഴിലത്ത് സംഘടിപ്പിച്ച സംസ്ഥാന ചെസ് മത്സരം ശ്രദ്ധേയമായി. മത്സരാർത്ഥികൾ ജനറൽ കുട്ടികളുമായാണ് ഏറ്റുമുട്ടിയത്. സമഗ്ര ശിക്ഷ കേരളം കണ്ണൂർ ബ്ലോക്ക് റിസോഴ്സ് സെൻ്റർ മാടായി, ഏഴിലം ടൂറിസ്റ്റ് സെൻ്റർ, റോട്ടറി ക്ലബ്ബ് പഴയങ്ങാടി ,കേരള ചെസ് അസോസിയേഷൻ ഫോർ ബ്ലൈൻ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ചെസ് മത്സര സംഘടിപ്പിച്ചത്. ഇൻ്റർനാഷണൽ മത്സരത്തിൽ പങ്കെടുത്ത കാഴ്ചപരിമിതിയുള്ള ഏക വനിതയായ ആയിഷസൈനബുമായി കരുക്കങ്ങൾ നീക്കി മുൻ എം.എൽ.എ ‘ടി.വി. രാജേഷ് മത്സരം ഉദ്ഘാടനം ചയ്തു. കാഴ്ച പരിമിതിയുള്ള കുട്ടികൾ ജനറൽ കുട്ടികളോടാണ മത്സരിച്ചത്. സംസ്ഥാന ത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം കാഴ്ചപരിമിതരായ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഏഴിലം ടൂറിസം എം.ഡി. ഇ വേണു അധ്യക്ഷതവഹിച്ചു. സമഗ്ര ശിക്ഷ കേരളം കണ്ണൂർ ഡി. പി. സി ഇ.സി വിനോദ് മുഖ്യാതിഥിയായി ഏഴോം പഞ്ചായത്ത് പ്രസിഡൻ്റ് പി.ഗോവിന്ദൻ, പി.കെ വിശ്വനാഥൻ, കെ പ്രമോദ്, പവിത്രൻ പി പ്രജിത്ത് പരിയാരം, തുടങ്ങിയവർ സംസാരിച്ചു