![മക്രേരി അമ്പലത്തിലെ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാ മൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധയും തുടങ്ങി](https://www.zealtvonline.com/wp-content/uploads/2024/12/IMG-20241228-WA0047-850x530.jpg)
മക്രേരി അമ്പലത്തിലെ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാ മൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധയും തുടങ്ങി
കണ്ണൂർ : മക്രേരി അമ്പലത്തിലെ ആഞ്ജനേയ ലക്ഷാർച്ചനയും ദക്ഷിണാ മൂർത്തി സ്മൃതിലയ ത്യാഗരാജ അഖണ്ഡ സംഗീതാരാധയും തുടങ്ങി. വെള്ളിയാഴ്ച ആഞ്ജനേയ ലക്ഷാർച്ചന നടത്തി. വൈകീട്ട് സന്തോഷ് കൈലാസ്, സുനിൽ വടകര എന്നിവർ അവതരിപ്പിച്ച സോപാനസംഗീതം നടന്നു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി.ബിജു ഉദ്ഘാടനം ചെയ്തു.
മലബാർ ദേവസ്വം ബോർഡ് മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദക്ഷിണാമൂർത്തി സംഗീത പുരസ്കാരം കർണാടക സംഗീതജ്ഞ ഡോ. മാലിനി ഹരിഹരന് പ്രൊഫ. പി. ആർ.കുമാര കേരളവർമ്മ സമ്മാനിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.ടി രാമനാഥഷെട്ടി എൻ.കെ. ബൈജു, ടി.പരമേശ്വര പൊതുവാൾ, കെ.രവീന്ദ്രൻ, എൻ.വി. ഹേമന്ത് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ :മാലിനി ഹരിഹരൻ അവതരിപ്പിച്ച സംഗീത കച്ചേരി, ഹരിശ്രീ സംഗീത നാട്യ കലാക്ഷേത്രം അവതരിപ്പിച്ച നൃത്യ നൃത്ത്യങ്ങളും അരങ്ങേറി.