റേഡിയോ മാങ്കടവിന്റെ പ്രവർത്തന ഉദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു
കണ്ണൂർ : വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയു ടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തന ഉദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. വിദ്യാലയത്തിൽ നിന്ന് 2000 ത്തിൽ പഠനം പൂർത്തിയാക്കിയ കുട്ടികളുടെ കൂട്ടായ്മയാണ് റേഡിയോ മാങ്കടവ് പദ്ധതി വിദ്യാലയത്തിനായി സമർപ്പിച്ചത്. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി 15 ഓളം പരിപാടികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം ഉണ്ടാവുക. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വിവിധ പരിപാടികളിലൂടെ റേഡിയോ മാങ്കടവിന്റെ ഭാഗമാവുകയാണ് ലക്ഷ്യം.
ഇന്നോർമ, അമ്മമലയാളം, ഇംഗ്ലീഷ് വൈബ് മധുരപ്പിറന്നാൾ, പുസ്തകച്ചങ്ങാത്തം, എന്റെഴുത്തുകൾ, സർഗലയം, വാർത്തകൾ ശാസ്ത്രത്തിളക്കം, വൃത്തിയുള്ള മാങ്കടവ് കൃഷിജാലകം, നാക്കുടക്കി, നന്മവെട്ടം അതിഥിക്കൊപ്പം പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ. ഉത്ഘാടനവേദി യിൽ ഹരിത വിദ്യാലയത്തിന്റെ പ്രഖ്യാപനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ നിർവഹിച്ചു. വിദ്യാലയത്തിലെ ലൈബ്രറി ആയ കുട്ടിപുസ്തകപ്പുര കേന്ദ്രീകരിച്ച് കേന്ദ്രീകരിച്ചു തയ്യാറാക്കിയ വായനാനു ഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ പ്രകാശനം വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ, സി ആർ സി കോഡിനേറ്റർ രാരിഷ് ചന്ദ്രൻ, മദർ പി ടി പ്രസിഡണ്ട് ഷെഫീറ പിടിഎ വൈസ് പ്രസിഡണ്ട് എം പി സെയ്ദ് വിദ്യായത്തിലെ 2000 ബാച്ച് പ്രതിനിധി എ ഉമ്മുസുലൈം, സീനിയർ അസിസ്റ്റന്റ് ടിവി രഞ്ജിത, സ്റ്റാഫ് സെക്രട്ടറി എം മൃദുല എന്നിവർ സംസാരിച്ചു.