108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂർ : 108 ആംബുലൻസ് ജീവനക്കാർ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. രണ്ടുമാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, ഇൻഗ്രിമെൻറ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടന്നത്. കെ ജയരാജൻ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദ്, എപി ധനേഷ് തുടങ്ങിയവർ സംസാരിച്ചു.