ഗുരുതരമായ വ്യക്ക രോഗം മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഷുക്കൂർ ഹാജി ചികിത്സ സഹായ കമ്മിറ്റി
കണ്ണൂർ : കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി മാട്ടൂൽ പഞ്ചായത്തിലെ മടക്കര പ്രദേശത്തും നിന്ന് തളിപ്പറമ്പിലെ എല്ലാവർക്കും സുപരിചിതനായ ‘പ്ലാസ ഹോട്ടൽ’ ഉടമ ഷുക്കൂർ ഹാജി, ഗുരുതരമായ വ്യക്ക രോഗം മൂലം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയാണ്. ഇരു വൃക്കകളുടെ തകരാറിനാൽ, ഡോക്ടർമാർ വ്യക്ക മാറ്റി ശസ്ത്രക്രിയ നിർബന്ധമായി ട്ടാണ് നിർദേശിച്ചിരിക്കുന്നത്. ഹോട്ടൽ വ്യവസായം നടത്തി മുന്നേറിയെങ്കിലും, ബിസിനസ്സ് തകർച്ചയും കടബാധ്യതകളും കാരണം സാമ്പത്തിക മായി തളർന്ന അവസ്ഥയിലാണ് അദ്ദേഹം, ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി 45 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് ഡോക്ടർമാർ അറിയിച്ചു. എന്നാൽ നിലവിൽ സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന അദ്ദേഹത്തിന് സഹായങ്ങൾ ആവിശ്യമാണ്. ഇന്ന് ജീവൻ രക്ഷിക്കാൻ അവശേഷിക്കുന്ന ആശ്രയം നമ്മുടെ സഹകരണം മാത്രമാണെന്ന് വ്യക്തമാണ്. ഈ ലക്ഷ്യത്തിനായി തളിപ്പറമ്പ ഷുക്കൂർ ഹാജി ചികിത്സാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഫണ്ട് സമാഹരണ യോഗം 2024 ഡിസംബർ 19 വ്യാഴാഴ്ച, വൈകിട്ട് 4 മണിക്ക്, തളിപ്പറമ്പ ഹൈവേ പള്ളിക്ക് സമീപം ധനസമാഹരണ സന്ദേശ വീഡിയോ തയ്യാറാക്കുന്നതോ ടെയാണ് കമ്മിറ്റി പ്രവർത്തനം വ്യാപിപ്പിക്കുക. യൂനിയൻ ബാങ്ക് തളിപ്പറമ്പ ശാഖയിൽ അബ്ദുൾഷുക്കുറിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
A/C : 642102010011797
IFSC Code : UBIN0564214