കോടമഞ്ഞിൽ അനുഗ്രഹം ചൊരിഞ്ഞ് മലമുകളിലെ മുത്തപ്പൻ; ഒരു മാസം നീണ്ടു നിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ആചാരപ്പെരുമ യോടെ തുടക്കം
കുന്നത്തൂർ : കോടമഞ്ഞിൽ അനുഗ്രഹം ചൊരിഞ്ഞ് മലമുകളിലെ മുത്തപ്പൻ. കുന്നത്തൂർ പാടി മുത്തപ്പൻ ദേവസ്ഥാന ത്തെ ഒരു മാസം നീണ്ടു നിൽക്കുന്ന തിരുവപ്പന ഉത്സവത്തിന് ആചാരപ്പെരുമ യോടെ തുടക്കം. സന്ധ്യയോടെ അഞ്ഞു റ്റാൻ, പെരുവണ്ണാൻ, തന്ത്രി, കരക്കാട്ടിടം വാണവർ, ചന്തൻ എന്നിവരും മറ്റ് അടിയന്തിരക്കാ രും പാടിയിൽ പ്രവേശിച്ചതോടെയാണു തുടക്കമായത്. രാവിലെ മുതൽ താഴെ പൊ ടിക്കളത്ത് പ്രത്യേക പൂജകൾ ഉണ്ടായിരുന്നു. കരക്കാട്ടിടം വാണവർ എസ്. കെ.കുഞ്ഞി രാമൻ നായനാർ അടിയന്തിരക്കാർക്ക് കൈയിട്ടം നൽകി. ഓടച്ചൂട്ടുകൾ കത്തിച്ച് പരമ്പരാഗത ആചാര പ്രകാര മായിരുന്നു പാടിയിൽ കയറിയ ത്. കാട്ടിലെ പാടിയിൽ രാത്രി തന്ത്രിയുടെ കാർമികത്വത്തിൽ 25 കലശപൂജ നടത്തി.
നായനാരുടെ കങ്കാണിയറ യിൽ വിളക്കു തെളിച്ചു. തുടർന്ന് മുത്തപ്പന്റെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം, വാർധക്യം എന്നീ 4 ഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്ത പ്പൻ, പുറങ്കാല മുത്തപ്പൻ, നാടു വാഴീശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി.പുലർച്ചെ വെള്ളാട്ടവും ഉണ്ടായി.പുതിയ ചന്തൻ മുത്തപ്പനിൽ നിന്ന് സ്ഥാനമേറ്റു.ഉത്സവം കാണാൻ കേരള ത്തിനകത്തും പുറത്തു നിന്നക്കം ഭക്തജനങ്ങളെത്തുക പതിവാണ്. ജാതി, മത വ്യത്യാസമില്ലാതെ എല്ലാവർക്കും കയറാനും ദർശനം നടത്താനും സൗകര്യമുള്ള സ്ഥലമാണ് കുന്നത്തൂർ പാടി. എല്ലാ ദിവസ വും വൈകിട്ട് പാടിയിൽ വെള്ളാട്ടം, രാത്രി 11ന് തിരുവപ്ന, പുലർച്ചെ വെള്ളാട്ടം, ഒന്നിടവിട്ട ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതി എന്നിവ ഉണ്ടായിരിക്കും. പാടിയിൽ എത്തുന്ന എല്ലാ വർക്കും താഴെ പൊടിക്കളത്ത് ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്