ചെറുകുന്ന് തറയിൽ ചിന്ത പുസ്തകോത്സവവും റെഡ്ബുക് ഡേ യും സംഘടിപ്പിച്ചു
കണ്ണൂർ : കമ്മ്യൂണിസ്റ്റ് മാനിഫെസ്സ്റ്റോ പ്രസിദ്ധീകരണ രണത്തിന്റെ ദിനാചാരണത്തിന്റെ ഭാഗമായി ചെറുകുന്ന് തറയിൽ ചിന്ത പുസ്തകോത്സവവും റെഡ്ബുക് ഡേ യും സംഘടിപ്പിച്ചു. ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് നിർവ്വഹിച്ചു. സിപിഐഐ എംജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി പുസ്തകങ്ങളുടെ ആദ്യവില്പന സംഗീതരത്നം ഡോ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ്വഹിച്ചു എഴുത്ത്കാരി ഡോ. അനുപമ ബാലകൃഷ്ണൻ ഏറ്റുവാങ്ങി നാരായണൻ കാവുംമ്പായി, ലക്ഷ്മണൻ ചെറുകുന്ന്, സി വി സുരേഷ് ബാബു, സി പി രമേശൻ എന്നിവർ സംസാരിച്ചു. പരിപാടി 25 ന് സമാപിക്കും സമാപന സമ്മേളനം സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും