കല്ല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കമായി
കണ്ണൂർ : കല്ല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തി ന്റെ ഭാഗമായി കെ.കണ്ണപുരം ശ്രീ പുതിയഭഗവതി ക്ഷേത്രസന്നിധിയിൽ നിന്നും പയ്യട്ടം ചെണ്ട വാദ്യകലാവേദിയുടെ ചെണ്ടമേളത്തോടെ കുട്ടികളുടെ താലപ്പൊലിയോടുകൂടി കലവറ നിറയ്ക്കൽ ഘോഷയാത്രനടന്നു. തുടർന്ന് ദേവ കമ്മ്യൂണിക്കേഷൻസ് കായംകുളം വനിതാമെസ്സ് നാടകം അരങ്ങേറി. ഫിബ്രവരി 23 ഞായർ പുലർച്ചെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം രാവിലെ 8.30ന് ഗുളികൻ ദൈവത്തിൻ്റെ പുറപ്പാട് എന്നിവയും നടക്കും.