കെവി കുഞ്ഞിരാമാൻ മാസ്റ്ററെ അധ്യാപക സുഹൃദ് വേദി ആദരിച്ചു
കണ്ണൂർ : 60 മാസം 60 ജനപ്രിയ പദ്ധതികളിലൂടെ ജന സേവനത്തിന് പുതിയ അധ്യായം രചിച്ച ശ്രീകണ്ഠാപുരം നഗര സഭയിലെ നിടിയങ്ങ വാർഡ് കൗൺസിലർ കെ വി കുത്തി രാമൻ മാസ്റ്ററെ കണ്ണൂർ അധ്യാപക സുഹൃദ് വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു കണ്ണൂർ ജവഹർ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ ടി ഒ മോഹനൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. വി ഇ കുഞ്ഞനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കയനി ബാലകൃഷ്ണ ൻ ,എം കുഞ്ഞമ്പു, കെ പ്രദീപൻ കെ സി ശ്രീജിത്ത് എ റീത്ത, എം രത്നകുമാർ എം ജനാർദ്ദനൻ വി പി സുകുമാരൻ എന്നിവർ സംസാരിച്ചു. എൻ തമ്പാൻ സ്വാഗതവും എം വി മുത്തു രജ് നന്ദിയും പറഞ്ഞു.