ലഹരിക്കെതിരെ കമ്മ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാം – എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി ഔട്ട് റീച്ച് പരിപാടിയുടെ കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. മാടായി ഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് ആർ ബബിത കുമാരി അധ്യക്ഷത വഹിച്ചു.
ലഹരി വിരുദ്ധ ബോധവൽക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് ആർ ബബിത കുമാരി നിർവ്വഹിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും കല്യാശേരി നിയമസഭാ മണ്ഡല യോഗവും ചേർന്നു. എൻ.ഡി.പി.എസ്. നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് . അഡ്വ: ധനലക്ഷ്മി.എ കെ യും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് പ്രിവേന്റീവ് ഓഫീസർ സമീർ.കെ.കെയും നേതൃത്വം നൽകി.
ചടങ്ങിൽ ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് കെ എൻ ഗീത, കല്യാശേരി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ്റ് ഡോ ഓമന പങ്കൻ, പ്രിൻസിപ്പാൾ ഷീജ പി, കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി.കെ. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജസീറലി. ഇ വൈ എന്നിവർ സംസാരിച്ചു. റാലിയിൽ അധ്യാപകർ, വിദ്യാർഥികൾ, എസ്.പി.സി, എൻ.എസ്.എസ്. ജെ.ആർ.സി. കേഡറ്റുകളും പങ്കെടുത്തു.