ഐഎഫ്എഫ്കെ റീജണൽ ഫിലിം ഫെസ്റ്റിവലിന്റെയും സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു
തളിപ്പറമ്പ : ഹാപ്പിനെസ് ഫെസ്റ്റിവല്ലിന്റെ യും ഐഎഫ്എഫ്കെ റീജണൽ ഫിലിം ഫെസ്റ്റിവലിന്റെയും സംഘാടകസമിതി യോഗം ചിറവക്ക് ഹാപ്പിനസ് സ്ക്വയറിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ധർമശാല എൻജിനീയറിങ് കോളേജ് മൈതാനത്തും ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലു മായി 13 മുതൽ 19വരെയാണ് സംസ്ഥാന തല തദ്ദേശ ദിനാഘോഷവും ഹാപ്പിനസ് ഫെസ്റ്റിവലും അരങ്ങേറുന്നത്. 21,22,23 തീയതികളിലാണ് ഐഎഫ്എഫ്കെ റീജണൽ ഫിലിം ഫെസ്റ്റിവൽ’ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലചിത്രമേളയിൽ പ്രദർശിപ്പിച്ച മികച്ച സിനിമകളുടെ പ്രദർശനമാണ് റീജണൽ ഫിലിം ഫെസ്റ്റിവലിലുമുണ്ടാകുക.
തളിപ്പറന്പിലെ ക്ലാസിക്, ക്രൗൺ, ആലിങ്കീൽ പാരഡൈസ് എന്നിവിടങ്ങളി ലാണ് സിനിമകളുടെ പ്രദർശനമുണ്ടാ വുക. ധർമശാല എൻജിനീയറിങ് കോളേജ് മൈതാനത്തും ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലുമായി 13 മുതൽ 19വരെ കലാപരിപാടികൾ, അമ്യൂസ്മെന്റ്, മെഗാഷോകൾ, വികസന എക്സിബിഷ ൻ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ളതാണ് ഹാപ്പിനസ് ഫെസ്റ്റിവൽ.
സംഘാടക സമിതി യോഗത്തിൽ നടൻ സന്തോഷ് കീഴാറ്റൂർ അധ്യക്ഷനായി. ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംവിധായകരായ പ്രദീപൻ ചൊക്ലി, ജിത്തു കോളയാട് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ പി കെ സുബൈർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സി സി വിനോദ് കുമാർ, എസ് പി രമേശൻ, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, മുല്ലക്കൊടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ സി ഹരികൃഷ്ണൻ, തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡൻ്റ് ടി ബാലകൃഷ്ണൻ, പ്രൊഫ ഇ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സംവിധായകൻ ഷെറി ഗോവിന്ദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : ചെയർമാൻ: എം വി ഗോവിന്ദൻ ജനറൽ കണർ വീനർ : അജോയ് ചന്ദ്രൻ.