പയ്യന്നൂർ മണ്ഡലത്തിലെ രണ്ട് റോഡുകൾ നവീകരിക്കുന്നതിന് CRIF പദ്ധതിയിൽ ഉൾപ്പെടുത്തി 75 കോടി രൂപയുടെ ഭരണാനുമതി
കണ്ണൂർ : പയ്യന്നൂർ മണ്ഡലത്തിലെ രണ്ട് റോഡുകൾ നവീകരിക്കുന്നതിന് CRIF പദ്ധതിയിൽ ഉൾപ്പെടുത്തി 75 കോടി രൂപയുടെ ഭരണാനുമതിയായതായി ശ്രീ.ടി മധുസൂദനൻ എം.എൽ.എ അറിയിച്ചു. മണ്ഡലത്തിലെ പ്രധാന റോഡുകളായ അരവഞ്ചാൽ – പുറക്കുന്ന് – പേരൂൽ – തോട്ടം കടവ് – നരീക്കാംമ്പള്ളി -പിലാത്തറ റോഡ് നവീകരണത്തിന് 40 കോടിരൂപയും, മാടായി- മാട്ടൂൽ – എട്ടിക്കുളം എച്ച് എസ് – പാലക്കോട് റോഡ് നവീകരണത്തിന് 35 കോടി രൂപയുമാണ് ഭരണാനുമതിയായത്.
പയ്യന്നൂർ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 11 പദ്ധതികൾക്ക് 2026 വർഷത്തെ ബഡ്ജറ്റിൽ തുക നീക്കിവെച്ചു.
1. അരവഞ്ചാൽ – പുറക്കുന്ന് – മാതമംഗലം റോഡ് – 3 കോടി
2.എം.വി.എം.കെ.വി.എൻ.എസ്.ജി.എച്ച്.എസ്.എസ് മാത്തിൽ ഗ്രൗണ്ട് നിർമ്മാണം – 1കോടി
3. എട്ടിക്കുളം ബീച്ച് സൗന്ദര്യവൽക്കരണം – 1 കോടി
4. കൂക്കാനം ബഡ്സ് സ്കൂൾ (കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്) കെട്ടിടം – 50 ലക്ഷം
5. ജി.എച്ച്.എസ്.എസ് കോറോം കെട്ടിടം – 1 കോടി
6. പുണ്ണിക്കച്ചിറ വി.സി.ബി ( പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത്) 1 കോടി
7. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ചിറ – സൗന്ദര്യ വൽക്കരണം – 1 കോടി
8. പുളിങ്ങോം ടൗൺ നവീകരണം – 50 ലക്ഷം
9. കുട്ടൻവഴി പാടശേഖരം കൈത്തോട് നവീകരണം (കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്ത്) – 50 ലക്ഷം
10. AVSGHSS കരിവെള്ളൂർ ഗ്രൗണ്ട് നവീകരണം – 50 ലക്ഷം
11. പീപ്പിൾസ് തിയേറ്റർ പയ്യന്നൂർ – 1 കോടി