കോൾതുരുത്തിക്ക് പുതിയ പാലം; നാടിന്റെ കാത്തിരിപ്പിന് വിരാമം
കണ്ണൂർ : ആന്തൂർ നഗരസഭയിലെ വളപട്ടണം പുഴയാൽ ചുറ്റപ്പെട്ട മനോഹര മായ കൊച്ചുദ്വീപാണ് കോൾതുരുത്തി. എൺപതോളം കുടുംബങ്ങൾ അധിവസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ കാലങ്ങളായുള്ള വലിയൊരു സ്വപ്നമായിരുന്നു സുരക്ഷിതമായ ഒരു യാത്രാമാർഗ്ഗം. നിലവിലുള്ള പഴയ പാലത്തിന്റെ ശോച്യാവസ്ഥയും വീതിക്കുറവും പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയൊരു പാലം വേണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്ത്, എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ. ഇടപെടലുകളെത്തു ടർന്ന് പുതിയ പാലം യാഥാർത്ഥ്യമാകുന്നു. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ കോൾതുരുത്തി പാലം നിർമ്മാണത്തിനാ യി അഞ്ച് കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഇതോടെ കോൾതുരുത്തി നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാവുകയും നാടിന്റെ വികസനക്കു തിപ്പിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുകയും ചെയ്യും. നാടിന്റെ വികസന പ്രശ്നങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുത്തും ജനക്ഷേമം ഉറപ്പുവരുത്തി യും ജനപക്ഷ സർക്കാരിന്റെ മുന്നേറ്റം തുടരും.