വർഷങ്ങളായി മുങ്ങിയ കൊലക്കേസ്സ് പ്രത്രിയെ സാഹസികമായി പിടികൂടി
ഇരിക്കൂർ : പെരുവളത്ത് പറമ്പ് കുട്ടാവ് ജംഗഷ്നിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൻ്റെ ബാത്റൂമിൽ ബംഗാൾ സ്വദേശിയായ അസീക്കുൾ ഇസ്ലമിനെ കൊന്ന് കുഴിച്ച് മൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് ചെയ്ത കേസ്സിൽ ജാമ്യത്തിൽ ഇറങ്ങി മൊബൈൽ ഫോൺ ഉപേക്ഷിച്ച് വർഷങ്ങളായി മുങ്ങിയ മുഖ്യ പ്രതി പരേഷ് നാഥ് മണ്ഡലിനെ കണ്ണൂർ പോലിസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരിട്ടി ഡി വൈ എസ് പി യുടെ നിർദ്ദേശാനുസരണം ഇരിക്കൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് രാജേഷ് ആയോട്ടൻ്റെ മേൽനോട്ടത്തിൽ പശ്ചിമ ബംഗാളിലെ ബംഗ്ലാദേശ് ബോർഡറിൽ വെച്ച് സാഹസികമായി ഇരിക്കൂർ പോലീസ് സ്റ്റേഷൻ എ എസ് ഐ സദാനന്ദൻ ചേപ്പറമ്പ് അറസ്റ്റ് ചെയ്തു. ഇരിക്കൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിഖ് പൊറോറ, പ്രജീഷ് ചൂളിയാട് എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിൽ ഉണ്ടായിരുന്നു. വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഈ കേസ്സിലെ പ്രതിയെ തലശ്ശേരി അഡീഷണൽ സെഷൻസ് രണ്ട് കോടതിയിൽ ഹാജരാക്കി.