പേരാവൂർ തോലമ്പ്ര താറ്റിയാട് പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു
പേരാവൂർ : തോലമ്പ്ര താറ്റിയാട് ചട്ടിക്കരി പുരളിമലയുടെ ഭാഗമായ പ്രദേശത്താണ് പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി യോടെ ആയിരുന്നു താറ്റ്യാട് ചട്ടിക്കരിയി ലെ പാറടിയിൽ ജോസിന്റെ രണ്ടു വയസ്സ്പ്രായ മുള്ള ജർമ്മൻ ഷെപ്പേട് ഇനത്തിൽപ്പെട്ട വളർത്തു നായയെ പുലി പിടിച്ചത്. വീടിൻ്റെ അരക്കിലോമീറ്റർ അകലെ കഴുത്തിന്റെ യും കുടലിന്റെയും ഒരു ഭാഗം ഭക്ഷിച്ച നിലയിൽ നായുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നായയുടെ ജഡത്തിന് സമീപം ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
ഈ ക്യാമറയിലാണ് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇതേ തുടർന്ന് പ്രദേശവാസിക ളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നായിരുന്നു ദിവസങ്ങൾക്കുള്ളിൽ തന്നെവനംവകുപ്പ് അധികൃതർ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. വ്യാഴാഴ്ച രാത്രിയോടെ പ്രത്യേക വാഹനത്തിൽ കൂട് സ്ഥലത്തെത്തിച്ചിരു ന്നു എന്നാൽ അനുമതി കിട്ടാത്തതിനാൽ കൂട് സ്ഥാപിച്ചിരുന്നില്ല. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ കൂടി സ്ഥാപിക്കാനുള്ള ഉത്തരവ് ലഭിച്ചതിനെ തുടർന്നായിരുന്നു വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. നാട്ടുകാരുടെ സഹകരണ ത്തോടെ പട്ടിയുടെ ജഡം കണ്ടെത്തിയ സ്ഥലത്തിന് സമീപം വരെ എത്തിച്ചായി രുന്നു കൂട് സ്ഥാപിച്ചത്.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിതിൻ രാജ് ആറളം വൈൽഡ് ലൈഫ് വാർഡൻ വി രതീശൻ, അസിസ്റ്റൻറ് ലൈഫ് വാർഡൻ രമ്യാരാഘവൻ,വനംവകുപ്പ് നോർത്തേൺ സർക്കിൾ വെറ്റിനറി സർജൻ ഡോക്ടർ ഏലിയാസ് റാവുത്തർ, തോലമ്പ്ര സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി കെ മഹേഷ്,ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ തുടങ്ങിയ വരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്.പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലൻ, ഗ്രാമഞ്ചായത്ത് അംഗം നിഷ പ്രദീപൻ,മാലൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീകല സത്യനും,പേരാവൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ വിപിൻ, അനുശ്രി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു