പരിയാരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി; മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണം നടത്തി
തളിപ്പറമ്പ : പരിയാരം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ് വിതരണം പ്രസിഡന്റ് സി. ബാലകൃഷ്ണൻ നിർവഹിച്ചു. എം. ബി. ബി. എസ്. വിദ്യാർത്ഥിനിയായ ഫിദ, ബി എസ്. സി. നഴ്സിംഗ് വിദ്യാർത്ഥി യദു എന്നിവർക്കാണ് നൽകിയത്. ഫിഷറീസ് ഓഫീസർ ആഷ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. ഷൈമ, സ്റ്റാൻഡി ങ് കമ്മിറ്റി ചെയർ പേർസൺമാരായ ഒ. വി. രമ, പദ്മലോചനൻ, സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.