യുവ കലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര താരം ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
തളിപ്പറമ്പ : യുവ കലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര താരം ശ്രീനിവാസൻ അനുസ്മര ണം സംഘടിപ്പിച്ചു. എ കെ പൊതുവാൾ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മര ണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ പ്രദീപൻ ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇ എ വി നമ്പൂതിരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ പരിയാരം വില്ലേജ് ഓഫീസർ പി വി വിനോദിനെ സി പി ഐ ജില്ലാ കൗൺസിൽ അംഗം പി കെ മുജീബ് റഹമാൻ അനുമോദിച്ചു. യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം എൻ സി നമിത, ജില്ലാ കമ്മിറ്റി അംഗം സി ലക്ഷമണൻ പ്രസംഗിച്ചു. യുവ കലാ സാഹിതി മണ്ഡലം സെക്രട്ടരി കെ ബിജു സ്വാഗതം പറഞ്ഞു.