കഞ്ചാവും എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ
കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പി.കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 6 ഗ്രാം കഞ്ചാവുമായി കടവത്തൂർ സ്വദേശി അജോഷ് എന്നയാളെയും, എക്സൈസ് ഇൻസ്പെക്ടർ പ്രജീഷ് കുന്നുമ്മലിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 57 മില്ലി ഗ്രാം എം ഡി എം എ യുമായി പാറാൽ സ്വദേശി പ്രേംജിത്ത് എന്നയാളെയും അറസ്റ്റ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ പ്രിവൻ്റീവ് ഓഫീസർ ഷാജി അളോക്ക൯, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.