വയനാട് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
വയനാട് : വയനാട് തവിഞ്ഞാൽ വാളാട് മുസ്ലിയാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകീട്ട് 6.40-ഓടെ വാളാട് കൂടൻകുന്ന് മുസ്ലിം പള്ളിക്ക് സമീപത്തുള്ള പുഴയിലായിരുന്നു അപകടം. കളി കഴിഞ്ഞതിന് ശേഷം കാൽ കഴുകുന്നതിനിടയിൽ പുഴയിലേക്ക് കാൽ തെന്നി വീണതെന്നാണെന്നു പറയുന്നു. സമീപവാസികൾ നടത്തിയ തിരച്ചിലിൽ കാണാതായിടത്തു ഏകദേശം ഇരുന്നൂറു മീറ്റർ മാറി 6.50-ഓടെ ആദിലിനെ കണ്ടെത്തി. ഉടൻ തന്നെ വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.