കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി
കണ്ണൂർ : കേരളത്തിലെ ഇടത് സർക്കാർ സമസ്ത മേഖലയിലും പരാജയമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. വിദ്യാഭ്യാസ മേഖല തകർന്ന് തരിപ്പണമായെ ന്നും രാജ്മോഹൻ ഉണ്ണിത്താൻ എം. പി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്യാശ്ശേരി നിയോജക മണ്ഡലം വരവേൽപ്പ് സമ്മേളനം എടാട്ട് മഹാത്മാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
സ്വജന പക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കകയാണ് സർക്കാർ ചെയ്യുന്നത് എന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേ ഷൻ കല്യാശ്ശേരി നിയോജക മണ്ഡലം വരവേൽപ്പ് സമ്മേളനവും അനുമോദനവും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. KSSPA നിയോജകമണ്ഡലം പ്രസിഡണ്ട് വിപി ശേഖരൻ അധ്യക്ഷത വഹിച്ചു. KSSPA നിയോജക മണ്ഡലം സെക്രട്ടറി വി മണികണ്ഠൻ, പി അബൂബക്കർ, പി അബ്ദുൾ ഖാദർ , സി പി ജയരാജൻ, എം പി ദാമോദരൻ, എൻ രാമചന്ദ്രൻ, എൻ തമ്പാൻ, പിഎം ജയശ്രീ , പി ലക്ഷ്മി, പികുട്ടികൃഷ്ണൻ, പി ആർ ദേവി, പി സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു.