
13.500 ലിറ്റർ പുതുച്ചേരി മദ്യം സഹിതം ഒരാളെ അറസ്റ്റു ചെയ്തു
കണ്ണൂർ : കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു സി യും പാർട്ടിയും കണ്ണൂർ EI & IB പാർട്ടിയും സംയുക്തമായി കടന്നപ്പള്ളി, പാണപ്പുഴ, ഏര്യം ഭാഗങ്ങളിൽ നടത്തിയ പട്രോളിംങ്ങിനിടെ 13.500 ലിറ്റർ പുതുച്ചേരി മദ്യം സഹിതം ഒരാളെ അറസ്റ്റു ചെയ്തു. ഏര്യം സ്വദേശി വിവേകിനെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ El & IB അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ .ടി. സുധീർ, അഹമ്മദ് കെ, ഷജിത്ത്.കെ, സി.പി. ഷാജി, പ്രിവന്റീവ് ഓഫീസർ വിനോദ് വി കെ, നിസാർ കൂലോത്, പ്രിവന്റീവ് ഓഫീസർ ധ്രുവൻ.എൻ.ടി, ജിതേഷ്. സി, സിവിൽ എക്സൈസ് ഓഫീസർ സനീബ്.കെ, ശ്രിജിൻ, EI എന്നിവർ ഉണ്ടായിരുന്നു.