കണ്ണൂർ യൂണിവേഴ്സറ്റിയിലെ ഡാറ്റ ചോർച്ച ആരോപണത്തിൽ റജിസ്ട്രാറെ ഉപരോധിച്ച് എം എസ് എഫ്
കണ്ണൂർ : കണ്ണൂർ യൂണിവേഴ്സറ്റിയിലെ ഡാറ്റ ചോർച്ച ആരോപണത്തിൽ റജിസ്ട്രാറെ ഉപരോധിച്ച് എം എസ് എഫ്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഡാറ്റ ചോർത്താൻ ഗൂഢ നീക്കമെന്ന് ജില്ലാ പ്രസിഡണ്ട് എം സി അതുൽ. വിശ്വാസ്യതയില്ലാത്ത എം കെ സി എൽ കമ്പനിയിൽ ഡാറ്റ എന്റർ ചെയ്യാനുള്ള ശ്രമം ചെറുക്കും. വിദ്യാർത്ഥികളുടെ ഡാറ്റ മഹാരാഷ്ട്ര കമ്പനിക്ക് വിറ്റ് കാശാക്കുന്നത് ചെറുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ പി റംഷാദ്. ഇതിന് പിന്നിൽ ഗൂഢ നീക്കങ്ങൾ ഉണ്ടെന്നും ആരോപണം. എം കെ സി എൽ കമ്പനിയിൽ ഡാറ്റ എന്റർ ചെയ്യാനുള്ള തീരുമാനം റദ്ദാക്കണമെന്നും എം എസ് എഫ്.