
പ്രശസ്ത ഫുട്ബോൾ താരം ഒ.കെ സത്യന് നാടിന്റെ യാത്രമൊഴി
കണ്ണൂർ : പ്രശസ്ത ഫുട്ബോൾ താരമായിരുന്ന കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിനടുത്ത ഒ.കെ സത്യന് നാടിന്റെ യാത്രമൊഴി. ഫുട്ബോൾ രംഗത്തുള്ളവരും സമൂഹത്തിന്റെ മറ്റു മേഖലകളിലുള്ളവരും ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ നിന്ന് മൃതദേഹം വെള്ളിയാഴ്ച രാവിലെ തളാപ്പിലെ വസതിയിൽ എത്തിച്ചു. രാവിലെ 11 മണിയോടെ കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടന്നു. കണ്ണൂർ ലക്കിസ്റ്റാർ ക്ലബ്ബിലൂടെ വളർന്നുവന്ന സത്യൻ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി കളിക്കളത്തിൽ പോരാടി. പിന്നീട് വാസ്കോ ഗോവയുടെ താരമായി. ഇന്ത്യക്ക് വേണ്ടിയും സത്യൻ കളിക്കളത്തിൽ ഇറങ്ങിയിരുന്നു.