കണ്ണൂർ വാഫി സി.ആർ.സി പാരന്റിംഗ് ക്ലാസ് തളിപ്പറമ്പിൽ വെച്ച് നടന്നു
തളിപ്പറമ്പ് : ജനങ്ങളെ ശാക്തീകരിക്കാ നുള്ള വഴി വിദ്യാഭ്യാസ പ്രവർത്തനമാണെ ന്നും, നല്ല ഗുണനിലവാരമുള്ള സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി അഭിപ്രായപ്പെട്ടു. തളിപ്പറമ്പിൽ വെച്ച് നടന്ന കണ്ണൂർ വാഫി സി.ആർ.സി പാരന്റിംഗ് ക്ലാസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വാഫി – വഫിയ്യ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹം. ഇബ്റാഹിം കുട്ടി തിരുവട്ടൂരിന്റെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് മുഖ്ത്താർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത സെഷനുകളിലായി ഡോ. മുഹമ്മദ് അലി വാഫി, ഹാഫിള് സഹൽ വാഫി, ബുജൈർ വാഫി, നജീബ് ബാഖവി, താജുദ്ദീൻ വാഫി ഞെക്ലി എന്നിവർ സംസാരിച്ചു.