പട്ടുവം ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ‘കലപില’ സംഘടിപ്പിച്ചു
തളിപ്പറമ്പ : പട്ടുവം ഗ്രാമ പഞ്ചായത്ത് അംഗൻവാടി കലോത്സവം ‘കലപില’ സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായാത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വർണ്ണ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ ൺ കെ ദാമോദരൻ, പഞ്ചായത്ത് മെമ്പർ കെ സനൽ, പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് തളിപ്പറമ്പ് സി ഡി പി ഒ ഓഫീസർ കെ നിർമ്മല എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ വി വിനിത സ്വാഗതവും ഐ സി ഡി എസ് സൂപ്രവൈസർ പി ജെ അനുമോൾ നന്ദിയും പറഞ്ഞു. 17 അംഗൻവാടികളിൽ നിന്നുള്ള 250 ഓളം കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.