മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം മതിലിടിഞ്ഞു വീട് അപകടാവസ്ഥയിൽ
കണ്ണൂർ : മതിലിടിഞ്ഞു വീട് അപകടാവസ്ഥ യിൽ. മുണ്ടേരി കാനച്ചേരി സിദ്ദിഖ് പള്ളിക്ക് സമീപം കെ മുഹമ്മദലിയുടെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു വീണത്. വീടിൻ്റെ മതിലിനോട് ചേർന്ന മൺറോഡിൽ രണ്ടാഴ്ച്ച മുമ്പ് ഗ്യാസ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തി രുന്നു. കുഴിയെടുക്കുമ്പാൾ വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. അടുത്ത വീട്ടുകാർ മതിലിനോട് ചേർന്ന് കുഴിയെടുക്കുന്നത് അപകടം വരുത്തു മെന്ന് ചൂണ്ടികാണിച്ച പ്പോൾ തൊഴിലാളികൾ മുഖവിലക്കെടു ക്കാതെയാണ് കുഴിയെടുത്തത് ആ ഭാഗത്തുള്ള മതിലാണ് തകർന്നത് 12 അടിയോളം ഉയരമുള്ള മതിലിന്റെ കീഴ്വശം അശാസ്ത്രീയവും, ദീർഗ്ഗവീക്ഷണവു മില്ലാത്ത വിധം ഗ്യാസ് പൈപ്ലൈനിനു വേണ്ടി കുഴിയെടുത്ത താണ് മതിൽ തകരാനും ലക്ഷങ്ങളുടെ നഷ്o വീട്ടുടമക്ക് സംഭവിക്കാനും കാരണമെന്ന് ബന്ധു എൻ.കെ. സലാം പറഞ്ഞു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എഅനിഷ , വാർഡ് മെമ്പർ പി.മുഹമ്മദലി എന്നിവർ സ്ഥലം സന്ദർശിച്ചു. അശാസ്ത്രീയമായി ഗ്യാസ് പൈപ്പിന് കുഴിയെടുത്ത് മതിലിടിയാൻ കാരണക്കാരായവർ ക്കെതിരെ നിയമനടപടി ക്കൊരുങ്ങുകയാണ് വീട്ടുകാർ.