ജവഹർലാൽ നെഹ്റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
കണ്ണൂർ : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിൻ്റെ 61-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. പുഷ്പാർച്ചന യ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. ദിനാചരണത്തി ന്റെ ഭാഗമായി നടന്ന ”ആധുനിക ഇന്ത്യയിൽ നെഹ്റു വിൻ്റെ പ്രസക്തി” എന്ന സെമിനാറി ൽ മുൻ എം എൽ എ പ്രൊഫ.എ ഡി മുസ്തഫ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി പി ബാലൻ തുടങ്ങിയവ ർ വിഷയാവതരണം നടത്തി. വി വി പുരുഷോത്തമൻ, അഡ്വ. ടി ഒ മോഹനൻ, റിജിൽ മാക്കുറ്റി,കെ പ്രമോദ്, മനോജ് കൂവേരി, സുരേഷ് ബാബു എളയാവൂർ , ടി ജയകൃഷ്ണൻ, അഡ്വ.റഷീദ് കവ്വായി, സി ടി ഗിരിജ, എം പി വേലായുധൻ, ശ്രീജ മഠത്തിൽ നൗഷാദ് ബ്ലാത്തൂർ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, സി എം ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.