വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കെ.എസ്എഫ്ഇ റിട്ട. സീനിയർ മാനേജർ മാവില മധുസുദനൻ നിര്യാതനായി
കണ്ണൂർ : കാറമേലിലെ പരേതരായ കെ.വി. കൃഷ്ണൻ്റെ യും മാവില മാധവിയുടെയും മകൻ മാവില മധുസുദനൻ (62) നിര്യാതനായി. വ്യാഴാഴ്ച്ച പിലാത്തറയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യ സുപ്രിയ കെ.കെ. മക്കൾ വിശാഖ് (മർച്ചൻ്റ് നേവി), വിഘ്നേഷ് (കാനഡ) ഐശ്വര്യ (യു.കെ) മരുമകൾ മേഘ്ന (തളിപ്പറമ്പ്)