തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ തല പ്രവേശനോത്സവം മുള്ളൂൽ എൽ പി സ്കൂളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ നിർവ്വഹിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ തല പ്രവേശനോത്സവം മുള്ളൂൽ എൽ പി സ്കൂളിൽ ബഹു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി.എം കൃഷ്ണൻ നിർവ്വഹിച്ചു. പട്ടുവം പഞ്ചായത്ത് പ്രസിഡൻ്റ ശ്രീമതി പി ശ്രീമതി അധ്യക്ഷത വഹിച്ചു. HM ശ്രീമതി. ഷെറിമോൾ പി സി സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. വന്ദന എസ്. കെ എ എസ് വിശിഷ്ടാതിഥി യായി. SSLC പരീക്ഷയിൽ Full A+ നേടിയ പൂർവ്വ വിദ്യാർത്ഥികളായ ദേവിക ടി വി, സാന്ദ്ര സജീവൻ, ഫാത്തിമത്ത് ഷിഫാന എന്നീ പൂർവ്വവിദ്യാർത്ഥികളെ മൊമെൻ്റോ നല്കി അഭിനന്ദിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. മനോജ് കെ കുട്ടികൾക്കുള്ള പ0നോപകരണ കിറ്റ് വിതരണം ചെയ്തു. മാനേജർ ശ്രീമതി ഗിരിജ എം.പി ടെക്സ്റ്റ് ബുക്ക് വിതരണോദ്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി. സീനത്ത് മഠത്തിൽ, ഡയറ്റ് ലക്ചറർ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, തളിപ്പറമ്പ് നോർത്ത് ബി പി.ഡി ബിജേഷ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ശ്രീ. നൗഷാദ് കെ, മദർ പി ടി എ പ്രസിഡൻ്റ് ശ്രീമതി . രേഖ ഇ, സ്കൂൾ വികസന സമിതി വൈസ് ചെയർമാൻ ശ്രീ. ജനാർദ്ദനൻ . കെ, ടി.വി. രാമകൃഷ്ണൻ അട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. സരിത്ത് . കെ എന്നിവ ർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ശിവശങ്കർ പി എ നന്ദി രേഖപ്പെടുത്തി.