മാടായി ഗ്രാമ പഞ്ചായത്ത് കുട്ടികൾക്കായ് സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി
പഴയങ്ങാടി : മാടായി ഗ്രാമ പഞ്ചായത്ത് കുട്ടികൾക്കായ് സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി. മാടായിപ്പാറ പഞ്ചായത്ത് മൈതാനത്ത് പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. അവധിക്കാലത്ത് പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 100 നൂറോളം കുട്ടികളാണ് പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്.മുൻ ഐ ലീഗ് ഗോൾ കീപ്പർ പി ഷിയാസ്, പ്രശാന്ത് മുട്ടത്ത്, പ്രേംനാദ് എന്നിവർ ആണ് പരിശീലകർ. പരിശീലനത്തിന്റെ ഉദ്ഘാടനം മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ നിർവഹിച്ചു. രാവിലെ 7 മണി തൊട്ട് 9 വരെയാണ് പരിശീലനം.കുട്ടികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്.മാടായി പ്പാറായിലുള്ള പഞ്ചായത്തിന്റെ മൈതാനത്തിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ജേഴ്സിയും പഞ്ചായത്ത് നൽകും