
കനത്ത മഴയിൽ തേജസ്വിനി പുഴയ്ക്ക് ഉള്ളിലെ തുരുത്തിൽപ്പെട്ട കൈകുഞ്ഞടക്കമുള്ള കുടുംബത്തെയാണ് സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന
കണ്ണൂർ : ബിജിയുടെ കൈകളിലേക്ക് ഒന്നരവയസുകാരനെ കൈമാറിയപ്പോൾ കണ്ടു നിന്നവർ അഗ്നിശമന സേനാംഗങ്ങൾക്ക് മനസ് കൊണ്ട് ബിഗ് സല്യൂട്ട് നൽകി. ചെറുപുഴയിൽ വെള്ളപൊക്കത്തിൽ നിന്ന് കൈകുഞ്ഞടക്കുള്ള കുടുംബത്തെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന.
കനത്ത മഴയിൽ തേജസ്വിനി പുഴയ്ക്ക് ഉള്ളിലെ തുരുത്തിൽപ്പെട്ട കൈകുഞ്ഞടക്കമുള്ള കുടുംബത്തെയാണ് സാഹസികമായി രക്ഷിച്ചത്. ഒന്നര മാസംമാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെയാണ് തേജ സ്വിനിയുടെ മധ്യത്തിലുള്ള തുരുത്തിൽ വെള്ളപൊക്ക ത്തിൽ വ്യാഴാഴ്ച ഒറ്റപ്പെട്ടത്. പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാർ നിർമിച്ച മരപ്പാലമുണ്ടായിരുന്നു. ഇത് കർണാടകവനത്തിൽനിന്ന് കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിലിടച്ചതോടെ തകർന്നു. ഇതോടെ കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ടു. പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങി. തുരുത്തിൽ അകപ്പെട്ടവരുടെ കൂട്ടത്തിലാണ് മനുപ് ബിജി ദമ്പതികളുടെ ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് ആരോണും മുണ്ടായിരുന്നത്.