കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് എളയാവൂർ ബ്ലോക്ക് കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
മുണ്ടേരി : കേരള പ്രദേശ് മഹിളാ കോൺഗ്രസ്സ് എളയാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടേരി സെൻട്രൽ യു.പി. സ്കൂളിൽ വെച്ച് മഹിളാ സാഹസ് എന്ന പേരിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എ.ഐ.സി.സി. മെമ്പർ സുമാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് പ്രസി: അജിതാശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഇ. ആർ. വിനോദ്, ഉഷാ അരവിന്ദ്, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുന്നു. മുണ്ടേരി ഗംഗാധരൻ, മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം. ഉഷ, ഡി.സി.സി പ്രസി: അഡ്വ മാർട്ടിൻ ജോർജ്, മുൻ മേയർ ടി.ഒ.മോഹനൻ, കട്ടേരി നാരായണൻ, സുധീഷ് മുണ്ടേരി, സുരേഷ് ബാബു എളയാവൂർ, ഫർഹാൻ മുണ്ടേരി, വി.സി നാരായണൻ മാസ്റ്റർ,വൈസ് പ്രസി: ഇ.കെ ചാന്ദിനി, ടി.കെ. ലക്ഷമണൻ ലക്ഷ്മണൻ തുണ്ടിക്കോത്ത്, കട്ടേരി പ്രകാശൻ, പാർത്ഥൻ ചങ്ങാട്ട് തുടങ്ങിയവർ സംസാരിച്ചു.